Sun, 2 August 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Security Guard

Europe

ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ അ​ക്ര​മം; ജ​ർ​മ​നി​യി​ൽ ഓ​ടു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു

കാ​ൾ​സ്റൂ​ഹെ: ജ​ർ​മ​നി​യി​ൽ ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ൽ ടി​ക്ക​റ്റ് പ​രി​ശോ​ധ​ന​യ്ക്കി​ടെ​യു​ണ്ടാ​യ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് റെ​യി​ൽ​വേ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ പു​റ​ത്തേ​ക്ക് ത​ള്ളി​യി​ട്ടു. മ​ണി​ക്കൂ​റി​ൽ 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന റീ​ജി​യ​ണ​ൽ എ​ക്സ്പ്ര​സ് (RE) ട്രെ​യി​നി​ൽ നി​ന്നാ​ണ് "ഡി​ബി സെ​ക്യൂ​രി​റ്റി' ജീ​വ​ന​ക്കാ​ര​നാ​യ 26 വ​യ​സു​കാ​ര​ൻ തെ​റി​ച്ചു​വീ​ണ​ത്.

ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഇ​ദ്ദേ​ഹം നി​ല​വി​ൽ ജീ​വ​ന് വേ​ണ്ടി പോ​രാ​ടു​ക​യാ​ണ്. സം​ഭ​വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് 36 വ​യ​സു​കാ​ര​നാ​യ ജ​ർ​മ​ൻ സ്വ​ദേ​ശി​യെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. വെ​ള്ളി​യാ​ഴ്ച വൈ​കു​ന്നേ​രം 7.35ഓ​ടെ ഒ​ഫ​ൻ​ബു​ർ​ഗി​ൽ നി​ന്ന് കാ​ൾ​സ്റൂ​ഹെ​യി​ലേ​ക്കു​ള്ള റെ​യി​ൽ​വേ പാ​ത​യി​ലാ​ണ് ദാ​രു​ണ​മാ​യ ഈ ​സം​ഭ​വം ന​ട​ന്ന​ത്.

പ്രോ​സി​ക്യൂ​ഷ​നും കാ​ൾ​സ്റൂ​ഹെ പോ​ലീ​സും സം​യു​ക്ത​മാ​യി പു​റ​ത്തി​റ​ക്കി​യ വാ​ർ​ത്താ​ക്കു​റി​പ്പി​ലാ​ണ് വി​വ​ര​ങ്ങ​ൾ വ്യ​ക്ത​മാ​ക്കി​യ​ത്.

പ​രി​ശോ​ധ​ന​യ്ക്കി​ടെ ത​ർ​ക്ക​വും കൈ​യാ​ങ്ക​ളി​യും

ട്രെ​യി​നി​ലെ ടി​ക്ക​റ്റ് പ​രി​ശോ​ധ​ക​ർ ഒ​രു യാ​ത്ര​ക്കാ​ര​നെ പ​രി​ശോ​ധി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വ​ങ്ങ​ളു​ടെ തു​ട​ക്കം. മ​ദ്യ​പി​ച്ച അ​വ​സ്ഥ​യി​ലാ​യി​രു​ന്ന യാ​ത്ര​ക്കാ​ര​ൻ പ​രി​ശോ​ധ​ക​രോ​ട് ക​യ​ർ​ക്കു​ക​യും അ​സ​ഭ്യം പ​റ​യു​ക​യും ചെ​യ്തു.

തു​ട​ർ​ന്ന് ഇ​വ​ർ റെ​യി​ൽ​വേ സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ലെ ര​ണ്ട് ജീ​വ​ന​ക്കാ​രെ സ​ഹാ​യ​ത്തി​നാ​യി വി​ളി​ക്കു​ക​യാ​യി​രു​ന്നു. തു​ട​ർ​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നും യാ​ത്ര​ക്കാ​ര​നും ത​മ്മി​ൽ ട്രെ​യി​നി​നു​ള്ളി​ൽ വ​ച്ച് ക​ടു​ത്ത കൈ​യാ​ങ്ക​ളി​യു​ണ്ടാ​യി.

മ​ൽ​പ്പി​ടു​ത്ത​ത്തി​നി​ട​യി​ൽ ഇ​രു​വ​രും നി​ല​ത്തു വീ​ഴു​ക​യും, ഇ​തി​നി​ടെ ട്രെ​യി​നി​ന്റെ വാ​തി​ൽ പെ​ട്ടെ​ന്ന് തു​റ​ക്ക​പ്പെ​ടു​ക​യു​മാ​യി​രു​ന്നു. എ​റ്റ്ലിം​ഗ​ൻ-​ബ്രൂ​ഹ്ഹൗ​സ​ൻ ഭാ​ഗ​ത്ത് വ​ച്ച് 120 കി​ലോ​മീ​റ്റ​ർ വേ​ഗ​ത​യി​ൽ സ​ഞ്ച​രി​ക്കു​ക​യാ​യി​രു​ന്ന ട്രെ​യി​നി​ൽ നി​ന്ന് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​ൻ പു​റ​ത്തേ​ക്ക് തെ​റി​ച്ചു​വീ​ഴു​ക​യാ​യി​രു​ന്നു.

ര​ണ്ടു കി​ലോ​മീ​റ്റ​ർ അ​ക​ലെ ട്രാ​ക്കി​ൽ ക​ണ്ടെ​ത്തി

സം​ഭ​വ​മ​റി​ഞ്ഞ​യു​ട​ൻ ട്രെ​യി​നി​ലെ​ത്തി​യ പോ​ലീ​സ് പ്ര​തി​യാ​യ 36 വ​യ​സു​കാ​ര​നെ ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു. തു​ട​ർ​ന്ന് റെ​യി​ൽ​വേ പാ​ത​യി​ൽ ന​ട​ത്തി​യ തി​ര​ച്ചി​ലി​ൽ, സം​ഭ​വം ന​ട​ന്ന സ്ഥ​ല​ത്തു​നി​ന്നും ഏ​ക​ദേ​ശം ര​ണ്ട് കി​ലോ​മീ​റ്റ​ർ അ​ക​ലെ ട്രാ​ക്കി​ൽ മാ​ര​ക​മാ​യി പ​രി​ക്കേ​റ്റ നി​ല​യി​ൽ സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ക​ണ്ടെ​ത്തു​ക​യാ​യി​രു​ന്നു.

ഉ​ട​ൻ ത​ന്നെ ഇ​ദ്ദേ​ഹ​ത്തെ അ​ത്യാ​ഹി​ത വി​ഭാ​ഗം ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ട്രെ​യി​നി​ന്‍റെ വാ​തി​ൽ എ​ങ്ങ​നെ തു​റ​ന്നു എ​ന്ന​തി​നെ​ക്കു​റി​ച്ച് നി​ല​വി​ൽ വ്യ​ക്ത​ത​യി​ല്ല. കാ​ൾ​സ്റൂ​ഹെ ക്രി​മി​ന​ൽ പോ​ലീ​സ് കേ​സി​ൽ അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചി​ട്ടു​ണ്ട്. തെ​ളി​വെ​ടു​പ്പി​ന്‍റെ ഭാ​ഗ​മാ​യി ട്രെ​യി​ൻ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.

വീ​ണ്ടും ച​ർ​ച്ച​യാ​യി റെ​യി​ൽ​വേ ജീ​വ​ന​ക്കാ​രു​ടെ സു​ര​ക്ഷ

ജ​ർ​മ്മ​നി​യി​ൽ റെ​യി​ൽ​വേ ജീ​വ​ന​ക്കാ​ർ​ക്ക് നേ​രെ​യു​ള്ള അ​തി​ക്ര​മ​ങ്ങ​ൾ വ​ർ​ധി​ച്ചു​വ​രു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ഈ ​അ​ക്ര​മ​വും ന​ട​ന്നി​രി​ക്കു​ന്ന​ത്. കൈ​സേ​ർ​സ്ലൗ​ട്ടേ​ണി​ൽ (Kaiserslautern) നി​ന്ന് ഹോം​ബ​ർ​ഗി​ലേ​ക്കു​ള്ള ട്രെ​യി​നി​ൽ ടി​ക്ക​റ്റി​ല്ലാ​തെ യാ​ത്ര ചെ​യ്ത​യാ​ൾ, സെ​ർ​കാ​ൻ സ​ലാ​ർ എ​ന്ന 36 വ​യ​സു​കാ​ര​നാ​യ ട്രെ​യി​ൻ ഗാ​ർ​ഡി​നെ ക്രൂ​ര​മാ​യി മ​ർ​ദ്ദി​ച്ചു കൊ​ല​പ്പെ​ടു​ത്തി​യ സം​ഭ​വം ജ​ർ​മ​നി​യെ ഒ​ന്നാ​കെ ന​ടു​ക്കി​യി​രു​ന്നു.

ഈ ​കേ​സി​ൽ പ്ര​തി​ക്ക് ത​ട​വു​ശി​ക്ഷ വി​ധി​ച്ചി​രു​ന്നു. ഈ ​സം​ഭ​വം സൃ​ഷ്ടി​ച്ച ആ​ഘാ​തം മാ​റു​ന്ന​തി​ന് മു​ൻ​പാ​ണ് റെ​യി​ൽ​വേ മേ​ഖ​ല​യെ വീ​ണ്ടും ഭീ​തി​യി​ലാ​ഴ്ത്തി പു​തി​യ അ​ക്ര​മം ന​ട​ന്നി​രി​ക്കു​ന്ന​ത്.

International

ബംഗ്ലാദേശിൽ വീണ്ടും ഹൈന്ദവ യുവാവ് കൊല്ലപ്പെട്ടു

ധാ​​​ക്ക: ബം​​​ഗ്ലാ​​​ദേ​​​ശി​​​ൽ ര​​​ണ്ടാ​​​ഴ്ച​​​യ്ക്കു​​​ള്ളി​​​ൽ മൂ​​​ന്നാ​​​മ​​​തും ഹൈ​​​ന്ദ​​​വ യു​​​വാ​​​വ് കൊ​​​ല്ല​​​പ്പെ​​​ട്ടു. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം മൈ​​​മ​​​ൻ​​​സിം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ലു​​​ണ്ടാ​​​യ സം​​​ഭ​​​വ​​​ത്തി​​​ൽ ടെ​​​ക്സ്റ്റൈ​​​ൽ ഫാ​​​ക്‌​​​ട​​​റി​​​യി​​​ൽ സെ​​​ക്യൂ​​​രി​​​റ്റി ഗാ​​​ർ​​​ഡ് ആ​​​യി​​​രു​​​ന്ന ബ​​​ജേ​​​ന്ദ്ര വി​​​ശ്വാ​​​സ് (42) ആ​​​ണു മ​​​രി​​​ച്ച​​​ത്.

സ​​​ഹ​​​പ്ര​​​വ​​​ർ​​​ത്ത​​​ക​​​നാ​​​യ നൊ​​​മാ​​​ൻ മി​​​യ (29) സ​​​ർ​​​വീ​​​സ് തോ​​​ക്ക് ഉ​​​പ​​​യോ​​​ഗി​​​ച്ച് ബ​​​ജേ​​​ന്ദ്ര​​​യെ വെ​​​ടി​​​വ​​​യ്ക്കു​​​ക​​​യാ​​​യി​​​രു​​​ന്നു. പ്ര​​​തി​​​യെ അ​​​റ​​​സ്റ്റ് ചെ​​​യ്ത​​​താ​​​യി പോ​​​ലീ​​​സ് അ​​​റി​​​യി​​​ച്ചു.

വ്യ​​​വ​​​സാ​​​യ സ്ഥാ​​​പ​​​ന​​​ങ്ങ​​​ളു​​​ടെ സു​​​ര​​​ക്ഷ​​​യ്ക്കാ​​​യി നി​​​യോ​​​ഗി​​​ക്ക​​​പ്പെ​​​ടു​​​ന്ന അ​​​ൻ​​​സാ​​​ർ എ​​​ന്ന അ​​​ർ​​​ധ​​​സൈ​​​നി​​​ക വി​​​ഭാ​​​ഗ​​​ത്തി​​​ലെ അം​​​ഗ​​​ങ്ങ​​​ളാ​​​ണ് ഇ​​​രു​​​വ​​​രും. തി​​​ങ്ക​​​ളാ​​​ഴ്ച വൈ​​​കു​​ന്നേ​​രം ഫാ​​​ക്‌​​​ട​​​റി വ​​​ള​​​പ്പി​​​ലു​​​ണ്ടാ​​​യ കൊ​​​ല​​​പാ​​​ത​​​ക​​​ത്തി​​​ന്‍റെ കാ​​​ര​​​ണം വ്യ​​​ക്ത​​​മ​​​ല്ല. ഇ​​​രു​​​വ​​​രും ഡ്യൂ​​​ട്ടി​​​യി​​​ലാ​​​യി​​​രു​​​ന്നു. സം​​​സാ​​​ര​​​ത്തി​​​നി​​​ടെ വെ​​​ടി​​​പൊ​​​ട്ടി​​​യെ​​​ന്നാ​​ണു സാ​​​ക്ഷി​​​മൊ​​​ഴി.

ഡി​​​സം​​​ബ​​​ർ 18ന് ​​​ബ​​​ലൂ​​​കയിൽ ദീ​​​പു ച​​​ന്ദ്ര​​​ദാ​​​സ് എ​​​ന്ന ഹൈ​​​ന്ദ​​​വ യു​​​വാ​​​വി​​​നെ ആ​​​ൾ​​​ക്കൂ​​​ട്ടം മ​​​ത​​​നി​​​ന്ദ ആ​​​രോ​​​പി​​​ച്ച് മ​​​ർ​​​ദി​​​ച്ചു കൊ​​​ല​​​പ്പെ​​​ടു​​​ത്തി​​​യി​​​രു​​​ന്നു. ഡിസം​​​ബ​​​ർ 24ന് ​​​മൗൈ​​​മ​​​ൻ​​​സിം​​​ഗ് ന​​​ഗ​​​ര​​​ത്തി​​​ൽ സ​​​മ്രാ​​​ട്ട് എ​​​ന്നു വി​​​ളി​​​പ്പേ​​​രു​​​ള്ള അ​​​മൃ​​​ത് മ​​​ണ്ഡ​​​ൽ എ​​​ന്ന ഹൈ​​​ന്ദ​​​വ യു​​​വാ​​​വും ആ​​​ൾ​​​ക്കൂ​​​ട്ട മ​​​ർ​​​ദ​​​ന​​​ത്തി​​​ൽ കൊ​​​ല്ല​​​പ്പെ​​​ട്ടു.

കൊ​​​ടും ക്രി​​​മി​​​ന​​​ലാ​​​യി​​​രു​​​ന്ന സമ്രാട്ടിനെ പ​​​ണം​​​പി​​​രി​​​ക്ക​​​ലി​​​നി​​​ടെ ജ​​​നം ത​​​ല്ലി​​​ക്കൊ​​​ന്നു​​​വെ​​​ന്ന ബം​​​ഗ്ലാ​​​ദേ​​​ശി സ​​​ർ​​​ക്കാ​​​രി​​​ന്‍റെ വാ​​​ദ​​​ത്തി​​​ൽ ത​​​ർ​​​ക്ക​​​മു​​​ണ്ട്.

Latest News

Corehub Up